പുനലൂർ: വൃദ്ധ മാതാവും നിർദ്ധനയുമായ കിടപ്പ് രോഗിക്ക് വീൽചെയർ നൽകി ജനമൈത്രി പൊലീസ്. നഗരസഭയിലെ പരവട്ടത്തുള്ള കിടപ്പ് രോഗിക്ക് ഇന്നലെയായിരുന്നു വീൽചെയർ നൽകിയത്. പുനലൂർ ജനമൈത്രി പൊലീസ് സി.ആർ.ഒ അനിൽകുമാർ, ജനമൈത്രി അംഗങ്ങളായ ഐക്കര ബാബു, വഞ്ചേമ്പ് മോഹൻദാസ്, ഡേവിഡ്സൺ, വിജേഷ്.പി.വിജയൻ, ആശവർക്കർ എലിസബത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വീൽചെയർ നൽകിയത്.