sura
ചടയമംഗലം കുരിയോട് ബിജെപി ബൂത്ത് സമ്മേളനം കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ആയൂർ: കെ- റെയിൽ പദ്ധതി നടപ്പിലാക്കാൻ ബി.ജെ.പി അനുവദിക്കില്ലെന്നും കേരളത്തിൽ കെ -റെയിൽ നടക്കില്ല എന്ന് നൂറ്ശതമാനം ഉറപ്പുവരുത്താൻ തങ്ങൾ ശ്രമിയ്ക്കുമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ശിവശങ്കരന്റെ പുസ്തകം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ശിവശങ്കരൻ നടത്തിയ എല്ലാ ഇടപാടുകളും മുഖ്യമന്ത്രിയ്ക്ക് അറിയാമായിരുന്നെന്നും അതുകൊണ്ടാണ് കൂടുതൽ വെളിപ്പെടുത്തലുകൾക്ക് ശിവശങ്കരൻ മുതിരാത്തതെന്നും സുരേന്ദ്രൻ ആരോപിച്ചു. ചടയമംഗലം കുരിയോട് ബി.ജെ.പി ബൂത്ത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു കെ.സുരേന്ദ്രൻ.

ബി.ജെ.പി ബൂത്ത് പ്രസിഡന്റ് മനോജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ഗോപകുമാർ, ജനറൽ സെക്രട്ടറി അഡ്വ.വിനോദ്,വയയ്ക്കൽ സോമൻ, സെക്രട്ടറി കെ.ആർ.രാധാകൃഷ്ണൻ,ബൈജു ചെറിയവെളിനല്ലൂർ,കുരിയോട്മഞ്ജേഷ് എന്നിവർ പങ്കെടുത്തു.