ആയൂർ: ചടയമംഗലം കുരിയോട് ഇലിപ്പാംപണ മുഹൂർത്തിക്കാവ് ക്ഷേത്രത്തിൽ ശനിയാഴ്ച രാത്രിയിൽ മോഷണം നടന്നു. സ്റ്റോറിനുള്ളിൽ സൂക്ഷിച്ചിരുന്ന വഞ്ചികൾ പൊട്ടിച്ച് പണം അപഹരിച്ചു. അലമാരകൾ തകർക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. സ്റ്റോറിനുള്ളിൽ നിന്ന് താക്കോൽ എടുത്താണ് ശ്രീകോവിൽ തുറന്നത്. അതിനാൽ ശ്രീകോവിലിന്റെ വാതിലോ പൂട്ടോ തകർത്തിട്ടില്ല.വിളക്കുകളും പാത്രങ്ങളും മോഷ്ടിച്ചിട്ടില്ല. ശ്രീകോവിലിന് മുന്നിലെ വലിയ വഞ്ചി തകർത്ത് പണം കവർന്നിട്ടുണ്ട്. ഇന്നലെ രാവിലെ 5.30ന് നട തുറക്കാനെത്തിയ മേൽശാന്തിയാണ് മോഷണം നടന്നതായി അറിയുന്നത്. ഇത് മൂന്നാം തവണയാണ് ക്ഷേത്രത്തിൽ മോഷണം നടക്കുന്നത്.ചടയമംഗലം പൊലീസ് തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.