കൊട്ടാരക്കര : നഗരസഭ ഭരണസമിതിയിലെ ഘ‌ടക കക്ഷികൾ തമ്മിലുള്ള തർക്കം അവസാനിപ്പിച്ച് കുടിവെള്ള വിതരണത്തിന് അടയിന്തര നടപടി സ്വീകരിക്കണമെന്ന് ആർ.എസ്.പി കൊട്ടാരക്കര ലോക്കൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വേനൽ കടുത്തതോടെ ജനം കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. പല വാർഡുകളിലും ശുദ്ധജല വിതരണത്തിനായി പമ്പുസെറ്റുകളും ടാങ്കുകളും പൈപ്പുകളും ടാപ്പുകളും മുൻകാലത്ത് സ്ഥാപിച്ചെങ്കിലും മിക്കതും ഇപ്പോൾ പ്രവ‌ർത്തന രഹിതമാണ്. ഇവ അറ്റകുറ്റ പണി നടത്തി ശുദ്ധജല വിതരണം നടത്താൻ ബന്ധപ്പെട്ടവർ തയ്യാറായില്ലെങ്കിൽ മാർച്ച് 1ന് നഗരസഭ ഓഫീസിന് മുന്നിൽ ജനകീയപ്രക്ഷോഭം സംഘടിപ്പിക്കുവാൻ സലിം മജസ്റ്റിക്കിന്റെ അദ്ധ്യക്ഷതയിൽ ചേ‌ന്ന മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. മണ്ഡലം സെക്രട്ടറി ജി. സോമശേഖരൻ നായർ യോഗം ഉദ്ഘാടനം ചെയ്തു. ജി.സത്യശീലൻ, ജയൻ വല്യത്ത് എന്നിവർ സംസാരിച്ചു.