കൊല്ലം: ജനപങ്കാളിത്തത്തോടെ കേരള ബാങ്കിനെ സംസ്ഥാനത്തെ ഒന്നാമത്തെ ബാങ്കായി ഉയർത്താനായി ജീവനക്കാർക്കു വേണ്ടി സംഘടിപ്പിച്ച ശില്പശാല ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തിൽ ബാങ്ക് ഡയറക്ടർ ജി. ലാലു ഉദ്‌ഘാടനം ചെയ്തു. റീജിയണൽ മാനേജർ ആർ. ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ മാനേജർ ടി.കെ. റോയ്, ഡെപ്യൂട്ടി ജനറൽ മാനേജർ ആർ. രവി, സീനിയർ മാനേജർ കെ.വി. സ്മിത എന്നിവർ സംസാരിച്ചു