 
കൊല്ലം: നാഗർകോവിൽ-കൊല്ലം എക്സ് പ്രസിന് മയ്യനാട്ട് സ്റ്റോപ്പ് അനുവദിപ്പിച്ച എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് മയ്യനാട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.
എസ്.എൻ.ഡി.പി യോഗം 444-ാം നമ്പർ ശാഖയും റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനും സംയുക്തമായാണ് സ്വീകരണം നൽകിയത്. കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ.ബേബിസൺ, ആർ.എസ്.പി നേതാവ് സജി ഡി.ആനന്ദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി. ലിസ്റ്റൻ, ബി.ശങ്കരനാരായണ പിള്ള, പാസഞ്ചേഴ്സ് അസോ. പ്രസിഡന്റ് നസീർ ഖാൻ, ശാഖാ സെക്രട്ടറി ഡി.പ്രസാദ്, പ്രസിഡന്റ് ഡോ.ബാബു, ലീന ലോറൻസ്, റാഫേൽ കുര്യൻ, മയ്യനാട് സുഭാഷ്, സെയ്ഫുദ്ദീൻ, ചിതാനന്ദൻ, ഹേമചന്ദ്രൻ, രാജു അരുണിമ, യൂത്ത് കോൺഗ്രസ് നേതാക്കളായ ഉമേഷ് മയ്യനാട്, ഷമീർ വലിയവിള, സുധീർ കൂട്ടുവിള, ലിജുലാൽ, സംഗീത് ധവളക്കുഴി, മാഹീൻ, സുരേന്ദ്രൻ സോഫിയ എന്നിവർ സംസാരിച്ചു.