കൊട്ടാരക്കര : നെൽകർഷകർ ഓൺലൈൻ വഴി ഇൻഷ്വറൻസ് എടുക്കണമെന്ന കൃഷി വകുപ്പിന്റെ ഉത്തരവിൽ പ്രതിഷേധിച്ച് നെൽകർഷകർ സമരത്തിനൊരുങ്ങുന്നു. ഓണലൈൻ ഇൻഷ്വറൻസ് എടുക്കണമെന്ന ഉത്തരവ് പിൻവലിക്കണമന്നാവശ്യപ്പെട്ട് നെൽകർഷകർ 18ന് രാവിലെ 10ന് കരീപ്ര കൃഷി ഭവൻ ഓഫീസിന് മുന്നിൽ കൂട്ടധർണ നടത്തും. കൃഷി വകുപ്പ് ഈ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ കൃഷി വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിനു മുന്നിലും കൂട്ടധർണ നടത്തുമെന്ന് കരീപ്ര തളവൂർകോണം പാട്ടുപുരയ്ക്കൽ ഏലാസമിതി സെക്രട്ടറി ബി.ചന്ദ്രശേഖരപിള്ളയും മറ്റു ഭാരവാഹികളും മുന്നറിയിപ്പ് നൽകി.ഇതു സംബന്ധിച്ച് കൃഷി വകുപ്പു മന്ത്രിക്കും മുഖ്യമന്ത്രിക്കും ധനകാര്യ മന്ത്രി, കൃഷി വകുപ്പ് ഡറക്ടർ എന്നിവർക്കും നിവേദനം നൽകി.