കരുനാഗപ്പള്ളി: കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ ഈ - ശ്രം കാർഡ് രജിസ്ട്രേഷൻ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം യു.ഡബ്ള്യൂ. ഇ.സി സംസ്ഥാന ജനറൽ സെക്രട്ടറി ബോബൻ.ജി.നാഥ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ.രാജു അദ്ധ്യക്ഷത വഹിച്ചു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം റാഷിദ് എ വാഹിദ് ഇ-ശ്രം കാർഡ് വിതരണം നിർവഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അശോകൻ കുറുങ്ങപ്പള്ളി, യു.ഡബ്ല്യു.ഇ.സി നിയോജകമണ്ഡലം പ്രസിഡന്റ് ബി. മോഹൻദാസ് ,ജില്ലാ ഭാരവാഹികളായ ജി.കൃഷ്ണപിള്ള, പെരുമാനൂർ രാധാകൃഷ്ണൻ, ഷെഫീക്ക് കാട്ടയ്യത്ത്, ആഷിക്ക് , ഹരികുമാർ , സജീവ് പോച്ചയിൽ, ഷാനു എന്നിവർ പ്രസംഗിച്ചു.