കരുനാഗപ്പള്ളി: നഗരസഭയുടെ പരിധിയിൽ വരുന്ന കായൽ തീരങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നഗരസഭ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സി.പി.ഐ കായിക്കരക്കടവ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സന്തോഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ആർ.രവി ഉദ്ഘാടനം ചെയ്തു. സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എം.എസ്.താര രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി ജോബ് തുരുത്തിയിൽ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി അബ്ദുൽ സലാം, അസിസ്റ്റന്റ് സെക്രട്ടറി ഷാജി, നഗരസഭാ കൗൺസിലർ വിജയലക്ഷ്മി, നഗരസഭാ മുൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസുമതി രാധാകൃഷ്ണൻ, കൗൺസിലർ മഹേഷ് ജയരാജ് എന്നിവർ പ്രസംഗിച്ചു. ജോബ് തുരുത്തിയിൽ സെക്രട്ടറിയായും സന്തോഷ് കുമാർ ജോയിന്റ് സെക്രട്ടറിയായും സമ്മേളനം തിരഞ്ഞെടുത്തു.