തൊടിയൂർ: മുടങ്ങോടി കുറ്റിനാക്കാല ശ്രീദക്ഷിണ കാശിദിവ്യക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം നാളെ ആരംഭിക്കും. 24ന് സമാപിക്കും. നാളെ രാവിലെ 9.30ന് ക്ഷേത്രം തന്ത്രി തുറവുർ
പി.ഉണ്ണിക്കൃഷ്ണൻ തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് നടക്കും. തുടർന്ന് കലശം, അഭിഷേകം,
മദ്ധ്യാഹ്നപൂജ വൈകിട്ട് 6.45 ന് മഹാ കാണിക്ക സമർപ്പണം. 16ന് രാവിലെ 10ന് സർപ്പക്കാവിൽ നൂറുംപാലും, വൈകിട്ട് 5 ന് ഋഷിപൂജ, രാത്രി 7.30ന് സർപ്പബലി. 20ന് രാവിലെ 6ന്പൊങ്കൽ ,
രാത്രി 7.30ന് മാടനുട്ട്. 23ന് രാവിലെ7ന് അഖണ്ഡനാമജപം, രാത്രി 9.30ന് ശ്രീഭൂതബലി, 10ന് പള്ളിവേട്ട, പള്ളിനിദ്ര. 24 ന് വൈകിട്ട് 6ന് ക്ഷേത്രച്ചിറയിൽ ആറാട്ട്, തുടർന്ന് തൃക്കൊടിയിറക്ക് ,ദീപാരാധന, ദീപക്കാഴ്ച, രാത്രി 11ന് ഗുരുസി എന്നിവയാണ് പ്രധാന ചടങ്ങുകൾ.