കരുനാഗപ്പള്ളി: പട. വടക്ക് ശ്രീ മാരിമുത്താരമ്മൻ കോവിലിലെ അമ്മൻകൊട മഹോത്സവം നാളെ മുതൽ 22 വരെ നടക്കും.നാളെ രാവിലെ നിർമ്മാല്യ ദർശനം, ഗണപതിഹോമം, അഖണ്ഡനാമജപം, വൈകിട്ട് 6.30 ന് ദീപാരാധന, ദീപക്കാഴ്ച,രാത്രി 7.30ന് വിൽപ്പാട്ട് , 8.30ന് കാൽനാട്ട്, കുംഭം വെയ്പ്,
കാപ്പ്കെട്ട് , 9.30ന് നേർച്ചകരകം എഴുന്നള്ളത്ത് എന്നീ ചടങ്ങുകൾ നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ ഗണപതിഹോമം, ഭാഗവത പാരായണം, നേർച്ചക്കരകം എഴുന്നള്ളത്ത്, ദീപാരാധന, ദീപക്കാഴ്ച, എന്നിവയുണ്ടാകും. 21ന് വൈകിട്ട് 6.30ന്
താലപ്പൊലിഘോഷയാത്ര, രാത്രി 10ന് കൂടി അഴൈത്ത് പൂജ, 10.30 ന് പടുക്ക,
22ന് രാവിലെ 10.30ന് ഉച്ചപ്പൊങ്കൽ,12ന് ഗുരുസി, ഉച്ചക്കൊട, പമ്പമേളം, 12.30ന് സമൂഹസദ്യ, വൈകിട്ട് 6ന് ആറാട്ട്കരകം എഴുന്നള്ളത്ത്, രാത്രി 9 ന് ദീപാരാധന, ദീപക്കാഴ്ച, ആകാശവിസ്മയം, 10.30ന് പൂപ്പട, പുലർച്ചെ 2ന് വലിയ പടുക്ക, 3ന് പുറക്കളത്തിൽഗുരുസി, 6ന് മഞ്ഞൾ നീരാട്ട്, രാവിലെ 7 ന് വഴിപാട് നടഅടപ്പ് എന്നിവയോടെ ഉത്സവം സമാപിക്കും. മാർച്ച് ഒന്നിന് നടതുറപ്പ് ഉത്സവം നടക്കും.