കൊട്ടാരക്കര : കൊട്ടാരക്കര തൃക്കണ്ണമംഗൽ ഇ.ടി.സി - സി.പി കുന്നിൽ വൻ തീ പിടിത്തം. ഇന്നലെ ഉച്ചയോടെയാണ് തീ പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് മണിക്കൂർ നീണ്ട ശ്രമത്തിൽ തീ അണച്ചു.
വ്യാപാരസ്ഥാപനത്തിലെ മാലിന്യങ്ങൾ കാടിന് നടുക്കിട്ട് കത്തിച്ചതാണ് തീ പടർന്നുപിടിക്കാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
തീ കത്തിച്ച മൂന്നോളം പേർ ഓടിരക്ഷപെട്ടു. നഗരസഭ പ്രതിനിധികൾ സ്ഥലം സന്ദർശിച്ചു . രണ്ടര ഏക്കറോളം കത്തിനശിച്ചതായാണ് നിഗമനം. ഫയർഫോഴ്സ്
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ വി .പി.സന്തോഷ് , ഗ്രേഡ് അസിസ്റ്റന്റ് ഓഫിസർ പോൾ വർഗീസ്, ഫയർ ഡ്രൈവർമാരായ വി. കെ .സുമേഷ്, അജീഷ് ഫയർ മാൻ സേഫ്റ്റി ഓഫിസർമാരായ അനൂപ് പി. നായർ, സുജിത് കുമാർ, കെ .ആർ.ശ്രീ രാഗ് , വൈ.അനീഷ് , പി.പ്രവീൺ , ഹോം ഗാർഡ് മാരായ കെ. സുന്ദരൻ, കൃഷ്ണൻകുട്ടി പിള്ള, ഷിജു ജോർജ് എന്നിവർ പങ്കെടുത്തു.