കൊട്ടാരക്കര: കോട്ടാത്തല കിഴക്ക് ശ്രീഭൂതത്താൻ അപ്പൂപ്പൻനട ക്ഷേത്രത്തിലെ തിരു ഉത്സവം 21 മുതൽ 28 വരെ നടക്കും. ദിവസവും രാവിലെ 8ന് ഭാഗവത പാരായണം, തുടർന്ന് വിശേഷാൽ പൂജകൾ, വൈകിട്ട് ദീപാരാധന എന്നിവ നടക്കും. 28ന് രാവിലെ 8ന് ഭാഗവത പാരായണം, വൈകിട്ട് 6ന് ദീപാരാധനയും വിളക്കും, രാത്രി 10ന് ക്ഷേത്രാചാര ഉണർത്തുപാട്ടും കളിയും.