കൊട്ടാരക്കര: സമഗ്രശിക്ഷാ കേരളം കൊട്ടാരക്കര ബി.ആർ.സിയുടെ നേതൃത്വത്തിൽ തലച്ചിറ പി.കെ.വി ഗ്രന്ഥശാലയുടെ സഹകരണത്തോടെ നീർമാതളം പുസ്തക കോർണർ ഒരുക്കുന്നു. കൊട്ടാരക്കര ബി.ആർ.സിയിൽ ഒരുക്കുന്ന പുസ്തക കോർണർ ഇന്ന് രാവിലെ 10ന് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.ജോൺസൺ ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ.എസ്.ഷാജി അദ്ധ്യക്ഷത വഹിക്കും. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ബി.സുമ, ഉണ്ണിക്കൃഷ്ണ മേനോൻ, വനജ രാജീവ്, ദിലീപ്, ആർ.രാഹുൽ, കനകലത, കിഷോർ.കെ.കൊച്ചയ്യം, കെ.സൈഫ എന്നിവർ സംസാരിക്കും.