cpi
സി.പി.ഐ.

കുന്നിക്കോട് : സി.പി.ഐ മേലില മാക്കന്നൂർ ബ്രാഞ്ച് സമ്മേളനം സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.

സി.പി.ഐ കുന്നിക്കോട് മണ്ഡലം സെക്രട്ടേറിയറ്റംഗം ബി.അജിത്കുമാർ, മണ്ഡലം കമ്മിറ്റിയംഗം നാസർ, മഹിളാസംഘം മണ്ഡലം പ്രസിഡന്റ് ശോഭനകുമാരി, വാർഡംഗം പി.ശ്രീജ എന്നിവർ സംസാരിച്ചു. മാക്കന്നൂർ പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിനും കുരങ്ങ് ശല്യത്തിനും എത്രയും വേഗം പരിഹാര നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പുതിയ ബ്രാഞ്ച് സെക്രട്ടറിയായി വി.ജോസിനെയും അസി. സെക്രട്ടറിയായി സുബിൻ ആന്റണിയെയും തിരഞ്ഞെടുത്തു.