പത്തനാപുരം : തലവൂർ ഗ്രാമപഞ്ചായത്ത് 2021- 22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ആടുകളെ വിതരണം ചെയ്തു. 2എണ്ണം അടങ്ങിയ ഒരു യൂണിറ്റായിട്ടാണ് ആടുകളെ വിതരണം ചെയ്തത്. ആടുകളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി .എസ്. കലാദേവി നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുധ ജെ. അനിൽ അദ്ധ്യക്ഷയായി.
വെറ്ററിനറി സർജൻ ഡോ.സിനി തോമസ്, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ എം. ബഷീർ കുട്ടി, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ജയകുമാരി തുടങ്ങിയവർ പങ്കെടുത്തു.