കരുനാഗപ്പള്ളി : നഗരസഭയുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നടപടിയായതായി ചെയർമാൻ കോട്ടയിൽ രാജു അറിയിച്ചു.കൂടുതൽ ടാങ്കർ ലോറികളിൽ വെള്ളം വിതരണം ചെയ്യാൻ ജില്ലാ കളക്ടർ അനുവാദം നൽകിയതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. നിലവിൽ കുടിവെള്ളക്ഷാമം രൂക്ഷമായി നിലനിൽക്കുന്നത് കോഴിക്കോട് മേഖലയിലും കായൽ തീരങ്ങളിലുമാണ്. ഇതുകൂടാതെ നഗരസഭയുടെ രണ്ടാം ഡിവിഷനിലും കരുനാഗപ്പള്ളി മാർക്കറ്റിലും രണ്ട് പുതിയ ട്യൂബ് വെല്ലുകൾ സ്ഥാപിക്കുന്ന നടപടികളും ആരംഭിച്ചു. ഇവ വിജയകരമാണെന്ന് കണ്ടെത്തിയാൽ കൂടുതൽ സ്ഥലങ്ങളിൽ ട്യൂബ് വെല്ലുകൾ സ്ഥാപിച്ച് ജലവിതരണം സുഗമമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെ അദ്ദേഹം പറഞ്ഞു. .