പുനലൂർ: എസ്.എൻ.ഡി.പി യോഗം ആർ.ശങ്കർ സ്മാരക ഇളമ്പൽ 2197ാം നമ്പർ ശാഖയിലെ ഗുരുദേവ പ്രതിഷ്ഠയുടെ രണ്ടാം വാർഷികം വിവിധ ചടങ്ങുകളോടെ നടന്നു. ഗുരുദേവ ഓഡിറ്റോറിയത്തിൽ ചേർന്ന പൊതുസമ്മേളനം പുനലൂർ യൂണിയൻ പ്രസിഡന്റും എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനുമായ ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എൻ.സോമസുന്ദരൻ അദ്ധ്യക്ഷത വഹിച്ചു.യോഗം അസി.സെക്രട്ടറി വനജവിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് ഏ.ജെ.പ്രദീപ്, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് എന്നിവർ മുഖ്യപ്രഭാക്ഷണം നടത്തി.യോഗം ഡയറക്ടർ ജി.ബൈജു, വനിതസംഘം യൂണിയൻ പ്രസിഡന്റ് ഷീലമധുസൂദനൻ, ശാഖ സെക്രട്ടറി എൻ.വി.ബിനുരാജ്, ജെ.താമരാക്ഷി, അംബുജാക്ഷി തുടങ്ങിയവർ സംസാരിച്ചു.