 
തഴവ : കൊവിഡ് ബാധിതർക്ക് മാനസിക സാമൂഹിക പിന്തുണ ഉറപ്പാക്കുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസ്, കൊല്ലം ജില്ലാ ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന "ശലഭങ്ങൾ 20" പദ്ധതിയുടെ തഴവ പഞ്ചായത്ത് തല ഉദ്ഘാടനം സി .ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു . തഴവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.സദാശിവൻ അദ്ധ്യക്ഷനായി. എൻ.എസ്.എസ് ജില്ലാ കൺവീനർ കെ. ജി. പ്രകാശ് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി മണികണ്ഠൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.ശ്രീലത, മെഡിക്കൽ ഓഫീസർ ഡോ. ജാസ്മിൻ റിഷാദ്, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ് വാര്യത്ത്, ബിജു പാഞ്ചജന്യം, പ്രിൻസിപ്പൽമാരായ ജി. സഞ്ജയ്‌നാഥ് , കെ. എ.വഹീദ , പ്രോഗ്രാം ഓഫീസർമാരായ കവിതാ ശ്രീധർ, സി.ശ്രീലക്ഷ്മി .എന്നിവർ പങ്കെടുത്തു .തഴവ വടക്ക് ബി .ജെ .എസ് .എം മഠത്തിൽ ഹയർ സെക്കൻഡറി , ഗവ.ഗേൾസ് ഹയർ സെക്കൻഡറി എന്നീ സ്കൂളുകളിലെ 30 എൻ.എസ്.എസ്. വോളണ്ടിയേഴ്‌സ് ആണ് തഴവയിലെ ശലഭങ്ങൾ.