പുത്തൂർ: ചെറുപൊയ്ക ക്ഷീരോത്പ്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ പാൽ ഗുണനിലവാര ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.പവിത്രേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.രാധാകൃഷ്ണൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ക്ഷീര സംഘം പ്രസിഡന്റ് കെ.പ്രദീപ് കുമാർ അദ്ധ്യക്ഷനായി. ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബി.എസ്.നിഷ മോഡറേറ്ററായി. ഡയറി ഫാം ഇൻസ്പെക്ടർ എസ്.സുധീഷ്കുമാർ , ക്വാളിറ്റി കൺട്രോൾ ഓഫീസർ ലിൻസി ജോൺ, ക്ഷീരവികസന ഓഫീസർ അശ്വതി. എസ്.നായർ, ലാബ് ടെക്നിഷ്യൻമാരായ ലവിന്ദരാജ്, സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെ.കെ.വിനോദിനി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബൈജു ചെറുപൊയ്ക, ആർ.രജനി, കെ.രമാദേവി, ക്ഷീരസംഘം സെക്രട്ടറി എം. ജയകുമാർ എന്നിവർ സംസാരിച്ചു.