അഞ്ചൽ: കൊവിഡ് കാരണം രണ്ട് വർഷമായി അടഞ്ഞുകിടന്ന അങ്കണവാടികൾ തുറന്നതോടെ കുരുന്നുകൾ ആഹ്ളാദത്തിലായി. ഏറെ നാളെത്തെ കാത്തിരിപ്പിനൊടുവിൽ കുട്ടികൾ സ്വാതന്ത്യം ആഘോഷിക്കുകയായി. അഞ്ചൽ വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ ഇടമുളയ്ക്കൽ പഞ്ചായത്തിലെ തച്ചക്കോട് 86-ാം നമ്പർ അങ്കണവാടിയിൽ കുട്ടികളുടെ പുന:പ്രവേശം കൗതുകമുണർത്തുന്ന കാഴ്ചയായിരുന്നു. അങ്കണവാടി ടീച്ചർ എസ്.ശാലിനി ദേവി, വർക്കർ രഞ്ചുഷ, മനോജ് തുടങ്ങിയവർ നേതൃത്വം നൽകി.