പുത്തൂർ: പാങ്ങോട് മറ്റത്ത് പട്ടൻകാവിൽ ആയില്യം - മകം തിരുനാൾ മഹോത്സവം 16, 17 ദിവസങ്ങളിൽ നടക്കും. നാളെ രാവിലെ 7.30 ന് സർപ്പം പാട്ട്, 11.45 മുതൽ ആയില്യപൂജയും നൂറുംപാലും. 17 ന് രാവിലെ 9 മണിമുതൽ കലശാഭിഷേകം നൂറുംപാലും വൈകിട്ട് 6 മുതൽ സന്ധ്യാ സേവ, ദീപരാധന, 6.30 മുതൽ ഭഗവതിസേവ എന്നിവയാണ് പ്രധാന പരിപാടികൾ.