
കൊല്ലം: ജില്ലയിലെ വിവിധ ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിൽ എസ്.സി പ്രൊമോട്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട 18 നും 30 നും മദ്ധ്യേ പ്രായമുള്ള പ്ലസ് ടു/തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.
ജാതി, വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകളും ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിയിൽ നിന്നുള്ള റസിഡൻഷ്യൽ സർട്ടിഫിക്കറ്റും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം 28ന് വൈകിട്ട് 5ന് മുമ്പ് അതാത് ബ്ലോക്ക്/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷയുടെ മാതൃകയും മറ്റ് വിവരങ്ങളും അതാത് പട്ടികജാതി വികസന ഓഫീസിൽ ലഭിക്കും. ഫോൺ : 0474 2794996. ddoforsckollam@yahoo.in.