
കൊല്ലം: സ്കൂൾ കുട്ടികൾക്ക് കൊവിഡ് പ്രതിരോധ മരുന്നുകൾ നൽകിയതിന്റെ ഫലപ്രാപ്തി രേഖപ്പെടുത്തുന്നതിന് ഹോമിയോപ്പതി വകുപ്പ് ഓൺലൈൻ സർവേ നടത്തുന്നു.
2021 ഒക്ടോബർ 25 മുതൽ നവംബർ 5 വരെ തീയതികളിൽ മുൻകൂട്ടി ഓൺലൈൻ രജിസ്റ്റർ ചെയ്ത് മരുന്ന് സ്വീകരിച്ചവരാണ് സർവേയിൽ പങ്കെടുക്കേണ്ടത്.
മരുന്ന് സ്വീകരിക്കാൻ ഓൺലൈൻ രജിസ്റ്റർ ചെയ്ത രക്ഷകർത്താവിന്റെ മൊബൈൽ ഫോണിൽ നിന്ന് http://ahims.kerala.gov.in എന്ന വെബ് പോർട്ടലിലൂടെയോ എം-ഹോമിയോ എന്ന മൊബൈൽ ആപ്പ് വഴിയോ സർവ്വേയിൽ പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സി.എസ്. പ്രദീപ് അറിയിച്ചു. ഫോൺ: 0474-2791520.