എഴുകോൺ: ഇടയ്ക്കിടം തെറ്റിക്കുന്നിൽ മഹാദേവി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാവാർഷികം നാളെ നടക്കും. ക്ഷേത്രം തന്ത്രി കുളക്കട നമ്പി മഠത്തിൽ രമേശ് ഭാനു ഭാനു പണ്ടാരത്തിലിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശേഷാൽ പൂജകൾ നടക്കും. രാവിലെ 5ന് നിർമ്മാല്യദർശനം, 5.30 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം 7.30 ന് ദേവീ ഭാഗവതപാരായണം 8.00 ന് ഉഷപൂജ, കലശാഭിഷേകം തുടർന്ന് കളഭാഭിഷേകം, ഉച്ചയ്ക്ക് 11.00 ന് നൂറും പാലും, വൈകിട്ട് 6.30 ന് കുങ്കുമാഭിഷേകത്തോടുകൂടിയ മഹാദീപാരാധന തുടർന്ന് പൂമുടൽ എന്നിവ ഉണ്ടായിരിക്കും.