 
അഞ്ചൽ: പെർമിറ്റ് ഇല്ലാതെ പാറ കടത്തിയ രണ്ട് ടോറസ് ലോറികൾ ഏരൂർ പൊലീസ് പിടികൂടി. കിഴക്കൻ മേഖലയിൽ അനധികൃത ഖനനങ്ങൾ വ്യാപകമാണെന്ന് അറിഞ്ഞതിനെതുടർന്ന് ഏരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ എസ് .ഐ. ശരലാലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ട് ടോറസ് ലോറികൾ പിടികൂടിയത്. പിടിച്ചെടുത്ത ലോറികൽ കളക്ടർക്ക് കൈമാറി. എ .എസ് .ഐ മാരായ കിഷോർ, ഇഖ്ബാൽ, സിവിൽ പൊലീസ് ഓഫീസർമാരായ അനിമോൻ, അബീഷ്, അനീഷ് മോൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എസ് .ഐ അറിയിച്ചു.