കൊല്ലം: എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് യുവാക്കൾ എക്‌സൈസിന്റെ പിടിയിലായി. മലപ്പുറം തിരൂർ കൂട്ടായി കൂവക്കാട് വീട്ടിൽ മുഹമ്മദ് മുഷാഫിർ (28), പത്തനാപുരം വിളക്കുടി കുന്നിക്കോട് മാണിക്യംവിള വീടിൽ മുഹമ്മദ് ആഷിഖ് (27) എന്നിവരാണ് പിടിയിലായത്.
മുഹമ്മദ് ആഷിഖ് ആവശ്യപ്പെട്ട പ്രകാരം സുഹൃത്തായ മലപ്പുറം സ്വദേശി മുഹമ്മദ് മുഷാഫിർ മയക്കുമരുന്ന് എത്തിച്ച് നൽകുന്നതിനിടെയിലാണ് പിടിയിലായത്. മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന റിറ്റ്സ് കാറും എക്സൈസ് പിടിച്ചെടുത്തു. പത്തനാപുരം എക്സൈസ് റേഞ്ച് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ദിലീപിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ രഘു, സുനിൽകുമാർ, ബൈജു, സി.ഇ.ഒമാരായ വിനീത്, അരുൺബാബു, മനീഷ്, ഗോപൻ മുരളി, സൂരജ്, അനീഷ് കുമാർ, വിമൽ, ഗംഗ, ഡ്രൈവർമാരായ സുഭാഷ്,ആഷിഖ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പ്രിൻസ് ബാബു മേൽനോട്ടം നൽകി. മയക്കുമരുന്ന് വിപണന സംഘങ്ങളെ പറ്റി സൂചന ലഭിച്ചതായും കണ്ണികളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതായും എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ റോബർട്ട് അറിയിച്ചു.