കൊട്ടാരക്കര: തൊഴിലുറപ്പ് പദ്ധതിക്ക് പേര് നൽകിയതിലൂടെയുള്ള ജാതീയമായ വിവേചനം അവസാനിപ്പിക്കണമെന്നും പട്ടികജാതി- പട്ടികവർഗ തൊഴിലുറപ്പ് തൊഴിലാളികളുടെ മുഴുവൻ വേതന കുടിശികയും തീർക്കണമെന്നും കെ.പി.എം.എസ് കൊട്ടാരക്കര താലൂക്ക് യൂണിയൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ചിറ്റയം രാമചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മരുതമൺ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ.വിജയരാജൻ, എൻ.ബ്രഹ്മദാസ്, ബിനീഷ് ബാബു, വിനോദ് കരിച്ചാൽ, ആനക്കോട്ടൂർ സതീഷ്, ബാബു മൂലവട്ടം, അജയൻ, രാജൻ, കൃഷ്ണണൻകുട്ടി എന്നിവർ സംസാരിച്ചു.