 
ചവറ : കൊവിഡ് കാരണം രണ്ടു വർഷം അടച്ചുപൂട്ടിയ അങ്കണവാടികൾ വീണ്ടും തുറന്നു. എല്ലാ അങ്കണ വാടികളിലും കുട്ടികൾക്കു വേണ്ടി പ്രവേശനോത്സവമൊരുക്കി. ഐ.സി.ഡി.എസ് ചവറ പ്രോജക്റ്റിന്റെ കീഴിലുള്ള ചവറ പഴഞ്ഞിക്കാവ് 137-ാം നമ്പർ അങ്കണവാടിയിൽ നടന്ന പ്രവേശന ചടങ്ങിൽ ചവറ ശിശു വികസന പദ്ധതി ഓഫീസർ ജയശ്രീ, വാർഡ് മെമ്പർ പി.ആർ.ജയപ്രകാശ്, സ്കൂൾ കൗൺസിലർ എ. പത്മ , പി. രശ്മി, എ. എൽ. എം .എസ് കമ്മിറ്റി അംഗങ്ങളും പ്രവേശന ചടങ്ങിന് നേതൃത്വം നൽകി . ചവറ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 5 പഞ്ചായത്തുകളിലായി 166 അങ്കണവാടികളാണ് കുരുന്നുകൾക്ക് സ്വീകരണം നൽകിയത്