photo

കുണ്ടറ: ബൈക്കിന് പിന്നിൽ പിക്ക് അപ്പ് വാനിടിച്ച് നിർമ്മാണത്തൊഴിലാളി മരിച്ചു. പെരുമ്പുഴ ജയന്തി കോളനി ബിനു ഭവനിൽ പരേതനായ വിദ്യാധരന്റെ മകൻ വി.ബിനുവാണ് (39) മരിച്ചത്.

തിങ്കളാഴ്ച വൈകിട്ട് മൂന്നോടെ പെരുമ്പുഴ നല്ലില റോഡിൽ തൃക്കോയിക്കൽ ക്ഷേത്രത്തിന് മുന്നിലായിരുന്നു അപകടം. പിക്ക് അപ്പ് വാൻ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബൈക്കിലിടിക്കുകയായിരുന്നു. ബിനുവിനെ പെരുമ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. രജിതയാണ് ഭാര്യ. കുണ്ടറ പൊലീസ് കേസെടുത്തു. പിക്ക് അപ്പ് വാൻ കല്ലുപാലക്കടയിൽ വച്ച് മറ്റൊരാളെ ഇടിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.