കുന്നത്തൂർ : ആർ.എസ്.പി (ലെനിനിസ്റ്റ്) ശാസ്താംകോട്ട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ബഡ്ജറ്റിനെതിരെ ശാസ്താംകോട്ട പോസ്റ്റോഫീസ് പടിക്കൽ പ്രതിഷേധ ധർണ നടത്തി. ധർണ കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എസ്.ദിലീപ് കുമാർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ജെ.ജനീഷ്, ആർ.രഘുനാഥൻ പിള്ള, ആർ.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് മുനീർ, ഹാരിസ്, സിനോജ്, ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.രാജൻ പള്ളിശ്ശേരിക്കൽ സ്വാഗതം പറഞ്ഞു.