കൊട്ടാരക്കര: പെരുംകുളം റേഡിയോ ജംഗ്ഷനിൽ ബാപ്പുജി സ്മാരക വായനശാല സ്ഥാപിച്ച റേഡിയോ കിയോസ്കിന്റെ മിനിയേച്ചർ കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഇന്ദുകുമാർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പെരുംകുളം രാജീവ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി.അംഗം രാജൻബോധി, വാർഡ് മെമ്പർ അഖില മോഹൻ, എൻ.രാജേഷ് കുമാർ, പ്രകാശ് വർമ്മ, സുജേഷ് ഹരി, കുട്ടപ്പൻ പിള്ള, പ്രകാശ് എന്നിവർ സംസാരിച്ചു.