
പുനലൂർ: ട്രെയിൻ യാത്രയ്ക്കിടെ വനിതാ റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ ആക്രമിച്ച് സ്വർണവും പണവും കവർന്ന കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. മധുര സ്വദേശിയായ പ്രതി കസ്റ്റഡിയിലായതായാണ് സൂചന.
പുനലൂർ റെയിൽവേ പൊലീസിന്റെ നേതൃത്വത്തിൽ പ്രത്യേക ടീം തമിഴ്നാട്ടിലെ രാജപാളയത്ത് ക്യാമ്പ് ചെയ്താണ് അന്വേഷണം നടത്തിവരുന്നത്. സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യൽ തുടരുകയാണ്. കഴിഞ്ഞ 6നായിരുന്നു സംഭവം. എറണാകുളം സ്വദേശിയും തമിഴ്നാട്ടിലെ പാമ്പുകോവിൽ സ്റ്റേഷൻ മാസ്റ്ററുമായ രശ്മിയെയാണ് (28) തെന്മലയ്ക്ക് സമീപത്തെ ട്രണലിൽ വച്ച് കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയത്.