തൊടിയൂർ: മകളുടെ വിവാഹദിനത്തിൽ കിടപ്പ് രോഗികൾക്ക് ഭക്ഷ്യധാന്യക്കിറ്റ് നൽകാനായി ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് കെയർ കല്ലേലിഭാഗം സെന്ററിന് 25,000 രൂപ സംഭാവന നൽകി റിട്ട. അദ്ധ്യാപകൻ മാതൃകയായി. അയ്യൻ കോയിക്കൽ ഗവ.ഹയർ സെക്കൻഡറി സ്ക്കൂൾ പ്രിൻസിപ്പലായിരുന്ന ചവറ കുളങ്ങര ഭാഗം ശ്രീ പുരത്ത് കൃഷ്ണകുമാറാണ് സംഭാവന നൽകിയത്.
സി .പി .എം കരുനാഗപ്പള്ളി ഏരിയ സെക്രട്ടറി പി.കെ.ജയപ്രകാശ് തുക ഏറ്റുവാങ്ങി. ചവറ ഏരിയ സെക്രട്ടറി ആർ.രവീന്ദ്രൻ, സി .എൽ. പി .സി കല്ലേലിഭാഗം സെന്റർ കൺവീനർ സുരേഷ് പനയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.