ഓയൂർ: ഓയൂർ അയന്തിയറ യോഗിശ്വര ഭദ്രാദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠ വാർഷികവും മകം നാൾ ഉത്സവവും ഇന്ന് തുടങ്ങും. 17 ന് സമാപിക്കും. ഇന്ന് രാവിലെ 6.30 ന് സമൂഹ പൊങ്കാല, രാത്രി എട്ടിന് മേജർസെറ്റ് കഥകളി. നാളെ ഉച്ചക്ക് 12.30ന് അന്നദാനം, രാത്രി 9ന് നൃത്തനൃത്യങ്ങൾ. 17 ന് ഉച്ചക്ക് 2.30 ന് ശിങ്കാരിമേളം, വൈകിട്ട് 3.30ന് ഘോഷയാത്ര, രാത്രി 9ന് നാമജപ ലഹരി എന്നീ പരിപാടികൾ നടക്കും.