പടിഞ്ഞാറേകല്ലട : തിരുവാറ്റ ശ്രീ മഹാദേവർ ക്ഷേത്രത്തിലെ മഹാശിവരാത്രി ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള പറയ്ക്കെഴുന്നള്ളത്ത് ഈ മാസം 16 ,17, 18 തീയതികളിൽ നടക്കും. പൊങ്കാല, മഹാ ജ്യോതിപ്രയാണം 20നും ശ്രീമദ് ഭാഗവത സപ്താഹയജ്ഞം 21 മുതൽ 27 വരെയും നടക്കും. മാർച്ച് ഒന്നിന് മഹാശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് രാവിലെ 5. 30ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, ഉഷപൂജ, സർപ്പപൂജ, അഹോരാത്രം , അഖണ്ഡനാമ ജപ യജ്ഞം, തിരുമുന്നിൽ നിറപറ സമർപ്പണം വൈകിട്ട് 4ന് കെട്ടുകാഴ്ച . മാർച്ച് 5 മുതൽ 12 വരെ കുംഭ തിരുവാതിര മഹോത്സവം എന്നിവ ഉണ്ടായിരിക്കുന്നതാണ്.