കൊട്ടാരക്കര: ഇടയ്ക്കിടം തെറ്റിക്കുന്നിൽ മഹാദേവീക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാവാർഷികം ഇന്ന് നടക്കും. രാവിലെ 8ന് കലശാഭിഷേകം, തുടർന്ന് കളഭാഭിഷേകം, 11ന് നൂറുംപാലും, വൈകിട്ട് 6.30ന് കുങ്കുമാഭിഷേകം, ദീപാരാധന, പൂമൂടൽ. തന്ത്രി കുളക്കട നമ്പിമഠത്തിൽ രമേശ് ഭാനുഭാനു പണ്ടാരത്തിൽ മുഖ്യ കാർമ്മികത്വം വഹിക്കും.