കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അന്തരീക്ഷത്തിൽ നിന്ന് നേരിട്ട് ഓക്സിജൻ ഉത്പാദിപ്പിക്കുന്ന ഓക്സിജൻ ജനറേറ്റർ പ്രവർത്തന സജ്ജം. 1.20 കോടി രൂപയുടേതാണ് പദ്ധതി. ഉടൻ കമ്മീഷൻ ചെയ്യും. നാല് ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ഓഡിയോഗ്രാം, 30 ലക്ഷം രൂപ മുടക്കി നിർമ്മിച്ച പോസ്റ്റ് സർജറി ഐ.സി.യു എന്നിവയും ഉദ്ഘാടനത്തിന് സജ്ജമായിട്ടുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയിലെ താത്കാലിക ജീവനക്കാരുടെ ദിവസ വേതനത്തിൽ 50 രൂപയുടെ വർദ്ധനവ് വരുത്താൻ എച്ച്.എം.സി യോഗം തീരുമാനിച്ചു.