പുനലൂർ: കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയ്ക്ക് മുന്നിൽ എ.ഐ.ടി.സിയുടെ നേതൃത്വത്തിൽ ധർണ നടന്നു. കെ.എസ്.ആർ.ടി.സിയെ വെട്ടിമുറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, കെ.-സ്വിഫ്റ്റ് അവസാനിപ്പിക്കുക, ശബള വർദ്ധനവ് നടപ്പിലാക്കുക, പെൻഷൻ വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ സംഘടിപ്പിച്ചത്. മുൻ എം.പി.ചെങ്ങറ സുരേന്ദ്രൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി സി.അജയപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ജെ.ഡേവിഡ്, പി.കെ.മോഹനൻ, ഇ.കെ.റോസ്ചന്ദ്രൻ,ജ്യോതികുമാർ,കെ.സി.എസ്.പിള്ള, ജാക്സൻ തുടങ്ങിയവർ സംസാരിച്ചു.