 
പരവൂർ: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ 137 രൂപ ചലഞ്ച് ഫണ്ട് ശേഖരണം പരവൂർ നോർത്ത് മണ്ഡലത്തിൽ ആരംഭിച്ചു. മണ്ഡലത്തിൽ നിന്ന് സ്വരൂപിച്ച ആദ്യ ഗഡു ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദിനെ മണ്ഡലം പ്രസിഡന്റ് പരവൂർ മോഹൻദാസ് കൈമാറി. കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗം പരവൂർ സജീബ്, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി അഡ്വ. ബി.അജിത്ത്, യൂത്ത് കോൺഗ്രസ് ചാത്തന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് പരവൂർ എന്നിവർ പങ്കെടുത്തു.