padivathil

കൊല്ലം: ബി.എസ്.എഫിൽ കോൺസ്റ്റബിൾ (ട്രേഡ്‌സ് മെൻ) തസ്തികയിലെ 2788 ഒഴിവിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. താത്കാലിക നിയമനമാണെങ്കിലും പിന്നീട് സ്ഥിരപ്പെട്ടേക്കാം. കോബ്ലർ, ടെയ്‌ലർ, കുക്ക്, ബാർബർ, സ്വീപ്പർ, കാർപെന്റർ, പെയിന്റർ, ഇലക്ട്രീഷ്യൻ, ഡാഫ്​റ്റ്‌സ്മാൻ, വെയ്റ്റർ, മാലി എന്നീ തസ്തികകളിലാണ് ഒഴിവ്. പുരുഷൻമാർക്കും സ്ത്രീകൾക്കും അവസരം. ശമ്പളം: 21,700- 69,100. മ​റ്റ് ആനുകൂല്യങ്ങളും.

പ്രായം: 2021 ആഗസ്​റ്റ് ഒന്നിന് 18- 23. സംവരണവിഭാഗക്കാർക്ക് നിയമാനുസൃത ഇളവ്. യോഗ്യത: പത്താം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യം. കൂടാതെ ബന്ധപ്പെട്ട ട്രേഡിൽ രണ്ടു വർഷ പരിചയം അല്ലെങ്കിൽ ഐ.ടി.ഐ വൊക്കേഷണൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സും ബന്ധപ്പെട്ട ട്രേഡിൽ ഒരു വർഷ പരിചയവും. അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലോ സമാന ട്രേഡിലോ രണ്ട് വർഷത്തെ ഐ.ടി.ഐ ഡിപ്ലോമ. അവസാന തീയതി: മാർച്ച് 1. പരീക്ഷാഫീസ്: 100 രൂപ.

ശാരീരിക യോഗ്യത. പുരുഷൻ: ഉയരം:167.5 സെമീ, നെഞ്ചളവ്: 78- 83 സെ.മീ. എസ്.ടി വിഭാഗത്തിന് ഉയരം- 162.5 സെന്റി മീറ്റർ, നെഞ്ചളവ്- 76- 81 സെന്റി മീറ്റർ. സ്ത്രീകൾക്ക് ഉയരം: 157 സെന്റി മീറ്റർർ. എസ്.ടി വിഭാഗത്തിന് 150 സെന്റി മീറ്റർ ഉയരത്തിന് ആനുപാതികമായ തൂക്കം അനിവാര്യം.

ശാരീരിക യോഗ്യത, ക്ഷമത, ട്രേഡ് ടെസ്റ്റ്, 100 മാർക്കിനുള്ള എഴുത്ത് പരീക്ഷ (പൊതുവിജ്ഞാനം, പ്രാഥമിക കണക്കുകൾ, വിവിധ ഘട്ടങ്ങളിലെ വിശകലനാത്മകത കഴിവ്, ഇംഗ്ലീഷ് അല്ലെങ്കിൽ ഹിന്ദിയിലുള്ള അടിസ്ഥാന അറിവ്) എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. വിശദവിവരങ്ങൾക്കും അപേക്ഷ അയക്കുന്നതിനും: https://rectt.bsf.gov.in.