civil

കൊല്ലം: ശ്രീനാരായണ കോളേജ് പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ സിവിൽ സർവീസ് പരീക്ഷാ ഒറിയന്റേഷൻ പ്രോഗ്രാം നടത്തി. 2017ലെ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ തിരുവനന്തപുരം സബ് കളക്ടർ എം.എസ്. മാധവിക്കുട്ടി സംവദിച്ചു. കുട്ടികളുടെ സംശയങ്ങൾക്കും അവർ മറുപടി നൽകി.

പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. എസ്. ജയശ്രീ അദ്ധ്യക്ഷയായി. പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ. ആർച്ച അരുൺ സ്വാഗതവും കോർഡിനേറ്റർ എസ്. ജിസ നന്ദിയും പറഞ്ഞു.