
കൊല്ലം: രക്താർബുദത്തെ തുടർന്ന് തുടർചികിത്സയ്ക്ക് യുവതി സഹായം തേടുന്നു. കൊല്ലം ചിന്നക്കട ആരാധനാ നഗർ-39 ൽ ഡി. സൗമിനിയാണ് (50) കരുണയുള്ളവരുടെ സഹായം കാക്കുന്നത്.
രോഗം കണ്ടെത്തിയതിനെ തുടർന്ന് മൂന്നുമാസമായി സൗമിനി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ചികിത്സയിലാണ്. എട്ടുലക്ഷത്തോളം രൂപ ഇതുവരെ ചെലവായി. ബന്ധുക്കളുടെയും സുമനസുകളുടെ സഹായത്താലാണ് ചികിത്സ നടത്തിയത്.
മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഇപ്പോൾ ഡോക്ടർമാർ പറയുന്നത്. ഇതിന് 25 ലക്ഷത്തോളം രൂപ വേണ്ടിവരും. മറ്റ് ആശുപത്രി ചെലവുകളും. ഭാരിച്ച തുക കണ്ടെത്താനാകാതെ വിഷമിക്കുകയാണ് കുടുംബം. കാൻസറും ഹൃദ്രോഗവും മൂലം സൗമിനിയുടെ രണ്ട് സഹോദരന്മാർ അടുത്തിടെ മരിച്ചിരുന്നു. വൃദ്ധ മാതാവ് ഹൃദയസംബന്ധമായ അസുഖത്തിന് ദീർഘകാലമായി ചികിത്സയിലാണ്. പ്രശസ്ത ചിത്രകാരൻ ആശ്രാമം സന്തോഷ് മറ്റൊരു സഹോദരനാണ്.
സഹായധനത്തിനായി സെൻട്രൽ ബാങ്കിന്റെ അഞ്ചാലുംമൂട് ശാഖയിൽ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 5201887779. ഐ.എഫ്.എസ്.സി കോഡ്: സി.ബി.ഐ.എൻ 0280944.