കരുനാഗപ്പള്ളി: ദേശീയ നഗര ഉപജീവനമിഷൻ പദ്ധതിയുടെ ഭാഗമായി ഐ.എച്ച്.ആർ.ഡി കരുനാഗപ്പള്ളി എൻജിനീയറിംഗ് കോളേജിൽ കേരളത്തിലുള്ള നഗരസഭയിലെ യുവജനങ്ങൾക്കായി തൊഴിൽ പരിശീലനം നൽകുന്നു. ഫീൽഡ് ടെക്‌നീഷ്യൻ ആൻഡ് അദർ ഹോം അപ്ലയൻസസ് കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 70 ശതമാനം പേർക്ക് സ്വകാര്യമേഖലയിൽ ജോലി ഉറപ്പാക്കും. വാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ കുറവുള്ള നഗരപരിധിയിലെ 18 മുതൽ 35 വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പത്താം ക്ലാസാണ് അടിസ്ഥാനയോഗ്യത. താത്പര്യമുള്ളവർക്ക് കോളേജ് വെബ് സൈറ്റായ www. ceknpy.ac.in- ൽ നൽകിയിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് : 9447556722 , 9447594171 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയി
ച്ചു.