
കൊല്ലം: യുദ്ധഭീഷണയുടെ സാഹചര്യത്തിൽ ഉക്രയിനിലെ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.കെ.പ്രേമചന്ദ്രൻ എം.പി കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കർ പ്രസാദിനും ഉക്രയിൻ എംബസിക്കും നിവേദനം നൽകി.
മലയാളികൾ ഉൾപ്പടെ ആയിരക്കണക്കിന് ഇന്ത്യാക്കാർ ഉക്രയിനിലുണ്ട്. യുദ്ധസാഹചര്യം കണക്കിലെടുത്ത് വിവിധ രാജ്യങ്ങൾ അവരുടെ പൗരന്മാരെ സുരക്ഷിതരായി നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഉക്രയിനിലെ ഇന്ത്യാക്കാർ യുദ്ധസാഹചര്യത്തിൽ പാലിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് മാർഗ്ഗനിർദ്ദേശം നൽകാനും അവരെ നാട്ടിലെത്തിക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ഇ-മെയിൽ സന്ദേശത്തിൽ ആവശ്യപ്പെട്ടു.