കരുനാഗപ്പള്ളി: എൻ.സി.പി തഴവ മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. ബ്ലോക്ക് പ്രസിഡന്റ് ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം എൻ.സി.പി ജില്ലാ സെക്രട്ടറി ബി.ബൈജു ഉദ്ഘാടനം ചെയ്തു. സലിം, സുനിലാ ദിനേശ്, ശിവകുമാർ, സുഭാഷ്,ദിനേഷ് കുമാർ, അശ്വതി എന്നിവർ പ്രസംഗിച്ചു. സുനിലാ ദിനേശ് (പ്രസിഡന്റ് ), ശിവകുമാർ ( വൈസ് പ്രസിഡന്റ്), ദീപ സജീവൻ (ജനറൽ സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.