കൊല്ലം: നിയമസഭാസാമാജികൻ, കവി, പത്രപ്രവർത്തകൻ എന്നീ നിലകളിൽ നിറഞ്ഞുനിന്ന കൊട്ടറ ഗോപാലകൃഷ്ണന്റെ 19-ാമത് ചരമവാർഷികം 17 ന് ആചരിക്കുമെന്ന് കൊട്ടറ ഗോപാലകൃഷ്ണൻ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ഡോ.നടയ്ക്കൽ ശശി അറിയിച്ചു.
17 ലെ രാവിലെ 10.30 ന് ഡി.സി.സി ഓഫീസിൽ നടക്കുന്ന അനുസ്മരണ സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. ഷാനവാസ് ഖാൻ അദ്ധ്യക്ഷനാകും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തും. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, പി.സി.വിഷ്ണുനാഥ് എം. എൽ.എ, പഴകുളം മധു എന്നിവർ സംസാരിക്കും. രാവിലെ 8ന് കൊട്ടറയിലെ ശവകുടീരത്തിൽ പുഷ്പാർച്ചന നടക്കും.