എഴുകോൺ: മലങ്കര ഓർത്തഡോക്സ് സഭാ കൊല്ലം ഭദ്രാസന 41-ാം ചൊവ്വള്ളൂർ കൺവെൻഷൻ ആരംഭിച്ചു. കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാർ അന്തോനിയോസ് ഉദ്ഘാടനം ചെയ്തു. കൺവെൻഷൻ പ്രസിഡന്റ് ഫാ.ബേസിൽ.ജെ.പണിക്കർ അദ്ധ്യക്ഷത വഹിച്ചു . ഫാ.എബ്രഹാം എം.വർഗീസ് വചന ശുശ്രൂഷ നടത്തി. ഫാ.ഫിലിപ്പ്.ജി.വർഗീസ്, ഫാ.ഡാനിയൽ ജോർജ്, ഫാ.ജോയിക്കുട്ടി വർഗീസ് , ജനറൽ കൺവീനർ ബിനു.കെ.കോശി ചൊവ്വള്ളൂർ, സി.ജോർജ്ജ്,സെൻ.ടി.ജോർജ്,സി.ഡാനിയേൽ, സി.പി. ബിജുമോൻ , ജി.സജു, എ.പൂന്നൂസ്, വൈ. റജി തുടങ്ങിയവർ പ്രസംഗിച്ചു.