കരുനാഗപ്പള്ളി : മുനിസിപ്പാലിറ്റിയിൽ മൂന്നാം ഡിവിഷനിൽ മരുതൂർകുളങ്ങര സ്കൂളിന് തെക്ക് വശവും പരിസരങ്ങളിലും രാത്രിയിൽ മാലിന്യം തള്ളുന്നതായി പരാതി. മരുതൂർകുളങ്ങര എൽ.പി സ്കൂളിലേക്കും ക്ഷേത്രത്തിലേക്കും പോകുന്നവർക്ക് മൂക്ക്പൊത്താതെ നടക്കാനാവാത്ത അവസ്ഥയാണ്. മാലിന്യ കൂമ്പാരം കാരണം തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷമാണ്.