al

പുത്തൂർ: ബംഗാളി ദമ്പതികളുടെ ഏഴ് വയസുള്ള മകളെ പീഡിപ്പിച്ച ബംഗാളി യുവാവിനെ പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ ജൽപായിഗുരി സ്വദേശി സമീർ ആലമാണ് (25) അറസ്റ്റിലായത്.

മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു പീഡനം. വിവരം പുറത്തായതോടെ പ്രതി ഭാര്യയുമായി രക്ഷപ്പെടുന്നതിനിടയിൽ പുത്തൂർ പൊലീസ് ആലപ്പുഴയിൽ വച്ചാണ് സൈബർ സെല്ലിന്റെ സഹായത്തോടെ പിടികൂടിയത്. സ്കൂളിലെ ദ്വിഭാഷി അദ്ധ്യാപികയുടെ സഹായത്തോടെ കുട്ടിയുടെ മൊഴിയെടുത്തു.

ശാസ്താംകോട്ട ഡിവൈ.എസ്.പി രാജ്കുമാറിന്റെ നിർദ്ദേശ പ്രകാരം പുത്തൂർ സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ സുഭാഷ് കുമാറിന്റെ നേതൃത്വത്തിൽ, എസ്.ഐ ജയേഷ്, എ.എസ്.ഐമാരായ വിജയരാജൻ, സന്തോഷ് കുമാർ, ഒ.പി. മധു, സി.പി.ഒ ഡാനിയേൽ യോഹന്നാൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.